ബെംഗളൂരു: ജീവനാംശം (Maintenance) നൽകുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ ലുക്ക് ഔട്ട് സർക്കുലർ (LOC) പുറപ്പെടുവിക്കാൻ ഫാമിലി കോടതിക്ക് അധികാരമില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. ക്രിമിനൽ നടപടി ചട്ടം (CrPC) സെക്ഷൻ 125 പ്രകാരമുള്ള ഉത്തരവുകൾ നടപ്പിലാക്കാൻ ലുക്ക് ഔട്ട് സർക്കുലർ ഒരു നിയമപരമായ മാർഗമല്ലെന്ന് കോടതി നിരീക്ഷിച്ചു.
കേസിന്റെ പശ്ചാത്തലം
വിദേശത്ത് താമസിക്കുന്ന ഭർത്താവ് ജീവനാംശം നൽകുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ഫാമിലി കോടതി ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ......
ന്യൂഡൽഹി: ഗ്രാമങ്ങൾക്ക് സ്വകാര്യ വ്യക്തികളുടെ പേര് നൽകാനുള്ള രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. ഒരു സർക്കാർ സ്വയം പ്രഖ്യാപിച്ച നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ.
ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് രാജസ്ഥാൻ സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കിയത്. ......
ന്യൂഡൽഹി: ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനോ റവന്യൂ റെക്കോർഡുകളിൽ പേര് ചേർക്കുന്നതിനോ (Mutation) വിൽപ്പത്രം (Will) ഒരു തടസ്സമല്ലെന്ന് സുപ്രീം കോടതി. വിൽപ്പത്രത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന അപേക്ഷകൾ റവന്യൂ അധികാരികൾക്ക് നിരസിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിലെ പശ്ചാത്തലം
രജിസ്റ്റർ ചെയ്ത ഒരു വിൽപ്പത്രത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി മ്യൂട്ടേഷൻ ചെയ്യാൻ നൽകിയ അപേക്ഷ നിരസിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ......
ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിലെ മുഖ്യപ്രതി കുൽദീപ് സിംഗ് സെംഗാറിന്റെ ശിക്ഷാവിധി മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് നിയമവൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവവും അതിജീവിത നേരിടുന്ന സുരക്ഷാ ഭീഷണിയും അവഗണിച്ചുകൊണ്ടാണ് കോടതി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് പ്രധാന വിമർശനം.
നിയമപരമായ പൊരുത്തക്കേടുകൾ
POCSO നിയമത്തിലെ സെക്ഷൻ 5(c) പ്രകാരമുള്ള കുറ്റം നിലനിൽക്കില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി സെംഗാറിന് ഇളവ് അനുവദിച്ചത്. ......
കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയായ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് സാഹസികമായി പിടികൂടി. തഞ്ചാവൂർ ജില്ലയിലെ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്ത് നിന്നാണ് പ്രതിയായ ബാലാജിയെ അറസ്റ്റ് ചെയ്തത്. ......
ഹൈദരാബാദ്: കാമുകനുമൊത്ത് ലഹരി കച്ചവടത്തിനിറങ്ങിയ സോഫ്റ്റ് വെയർ എൻജിനീയറായ യുവതിയും സംഘവും അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം.......
ഭുവനേശ്വർ: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സിപിഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗം ഗണേഷ് ഉയ്ക്കേയ്(69) അടക്കമുള്ളവരെയാണ് സുരക്ഷാസേന വധിച്ചത്. ഗണേഷിനൊപ്പം കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളിൽ രണ്ടുപേർ സ്ത്രീകളാണ്.
ഇന്നു രാവിലെ ഒഡിഷയിലെ കന്ധമാൽ, ഗഞ്ചം ജില്ലാതിർത്തികളിലെ റാംപ വനമേഖലയിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. ......
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ചു. ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേരാനാണ് മോദി ക്രിസ്ത്യൻ പള്ളിയിലെത്തിയത്. ......
ഇന്ത്യൻ ഓഹരി വിപണികളിൽ ഒരു ലക്ഷം കോടി രൂപയിലേറെ വിപണി മൂല്യമുള്ള കമ്പനികളുടെ എണ്ണം ചരിത്രപരമായ ഉയർച്ചയിൽ. നിലവിൽ 110 കമ്പനികളാണ് ഈ പട്ടികയിലുള്ളത്. 2024ൽ 97 കമ്പനികളായിരുന്ന സ്ഥാനത്താണ് 2025 ആയപ്പോഴേക്കും ഈ എണ്ണം 110 ആയി ഉയർന്നിരിക്കുന്നത്. ......
കർണാടക ഗവണ്മെന്റിന്റെ, വീശേഷിച്ചും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അഭിമാന പദ്ധതിയാണ് ബംഗളുരുവിലെ തുരങ്കപ്പാത. ആദ്യമായാണ് ഒരു ഇന്ത്യൻ നഗരത്തിൽ വാഹന ഗതാഗതത്തിനായി ഒരു തുരങ്കപ്പാത നിർമ്മിക്കുന്നത്. ......